Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

മക്കളില്ലാത്ത ദുഃഖം മറക്കാൻ വഴിയരികിൽ ആൽമരങ്ങൾ നട്ട് വളർത്തിയ അമ്മ ഇനിയില്ല

14 NOVEMBER 2025 06:40 PM IST
മലയാളി വാര്‍ത്ത

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സാലുമരദ തിമ്മക്ക . മക്കളില്ലാത്ത ദുഃഖം മറക്കാൻ വഴിയരികിൽ ആൽമരങ്ങൾ നട്ട് വളർത്തി ശ്രദ്ധേയയായി. ട്രീ വുമൺ ഓഫ് ഇന്ത്യ എന്ന് അറിയപ്പെട്ടിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും കിലോമീറ്ററുകളോളം ആല്‍മരങ്ങള്‍ നട്ടുപിടിപ്പിച്ചതോടെയാണ് അവര്‍ക്ക് 'മരങ്ങളുടെ നിര' എന്ന സാലുമരദ എന്ന പേര് ലഭിച്ചത്.

1911 ജൂണ്‍ 30-ന് കര്‍ണാടകയിലെ തുമകൂരു ജില്ലയിലെ ഗുബ്ബിയില്‍ ജനിച്ച തിമ്മക്ക തന്റെ ജീവിതയാത്രയ്ക്കിടെ മൂന്നൂറോളം ആല്‍മരങ്ങള്‍ നട്ടുവളര്‍ത്തി. മക്കളില്ലാത്ത തിമ്മക്കയുടെ 50 വര്‍ഷത്തെ നിതാന്തമായ പരിശ്രമം കാരണം കര്‍ണാടകയുടെ തലസ്ഥാനത്തുള്ള കുടൂര്‍ നാഷണല്‍ ഹൈവേയുടെ ഇരുവശങ്ങളിലുമായി നാല് കിലോമീറ്ററോളമാണ് തണല്‍ മരങ്ങള്‍ തല ഉയര്‍ത്തിനില്‍ക്കുന്നത്.

കുട്ടികളില്ലാത്തതിന്റെ ദുഃഖം മറക്കാന്‍ തിമ്മക്കയും ഭര്‍ത്താവ് ചിക്കയ്യയും കണ്ടുപിടിച്ച മാര്‍ഗമായിരുന്നു മരങ്ങള്‍ നട്ട് മക്കളെ പോലെ പരിപാലിക്കുക എന്നത്. ചെറുപ്പം മുതല്‍ പച്ച നിറത്തെ ഇഷ്ടപ്പെട്ട തിമ്മക്ക തന്നെയായിരുന്നു മരങ്ങള്‍ നട്ടുപിടിപ്പിക്കാം എന്ന ആശയം മുന്നോട്ട് വെച്ചത്. തന്റെ ജീവിതത്തിലെ ശൂന്യത അകറ്റാനാണ് തിമ്മക്ക മരങ്ങള്‍ നട്ടുപിടിപ്പിച്ചതെങ്കിലും ക്രമേണ അവര്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ മുഖമായി മാറുകയായിരുന്നു. വര്‍ഷങ്ങളായി അവര്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് പത്മശ്രീ അടക്കം വിവിധ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയാവുകയും ചെയ്തു.

2019- ലെ പത്മശ്രീ, ഹംപി സര്‍വകലാശാലയുടെ നാടോജ പുരസ്‌കാരം (2010), ദേശീയ പൗരത്വ പുരസ്‌കാരം (1995), ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര പുരസ്‌കാരം (1997) എന്നിവ ഉള്‍പ്പെടെ 12 പ്രധാന ബഹുമതികള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. അവരുടെ സംഭാവനകള്‍ സാമൂഹിക, പാരിസ്ഥിതിക രംഗങ്ങളിലും വ്യാപകമായ ആദരവ് നേടിക്കൊടുത്തു. ആയിരക്കണക്കിന് മരങ്ങള്‍ നട്ടുപിടിപ്പിക്കാനും പരിപാലിക്കാനും ജീവിതം ഉഴിഞ്ഞുവെച്ച 'സാലുമരദ തിമ്മക്ക'യുടെ വിയോഗത്തില്‍ അഗാധമായ ദുഃഖമുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പരിസ്ഥിതിയോടുള്ള അവരുടെ സ്‌നേഹം അവരെ 'അമരയാക്കി'യെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (3 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (3 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (4 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (5 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (5 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (6 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (6 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (7 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (7 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (7 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (8 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (8 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (8 hours ago)

Malayali Vartha Recommends