Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി, ബിആര്‍എസ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്

14 NOVEMBER 2025 06:41 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ 8 നിയസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ച് കോണ്‍ഗ്രസ്. രാജസ്ഥാനില്‍ ബിജെപിയുടെയും തെലങ്കാനയില്‍ ബിആര്‍എസിന്റെയും സിറ്റിങ് സീറ്റുകളാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ഒഡീഷയില്‍ ബിജെഡിയുടെ സിറ്റിങ് സീറ്റ് ബിജെപിയും പിടിച്ചെടുത്തു. 8 ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് -2, ബിജെപി -2, എഎപി – 1, പിഡിപി – 1, മിസോ നാഷനല്‍ ഫ്രണ്ട് –1, ജെഎംഎം – 1 എന്നിങ്ങനെയാണ് സീറ്റ് നില.

തെലങ്കാനയിലെ ജൂബിലിഹില്‍സിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നവീന്‍ യാദവിന് വിജയം. ബിആര്‍എസിന്റെ മാഗന്തിയെയാണ് നവീന്‍ 24,729 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. ബിജെപി ഇവിടെ മൂന്നാം സ്ഥാനത്താണ്. 58 സ്ഥാനാര്‍ഥികളാണ് ജൂബിലി ഹില്‍സില്‍ മത്സരരംഗത്തുണ്ടായിരുന്നത്. ബിആര്‍എസിന്റെ മാഗന്തി ഗോപിനാഥ് അന്തരിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. വിജയത്തോടെ ബിആര്‍എസ് സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ബിആര്‍എസിന്റെ പരാജയം പാര്‍ട്ടി നേതൃത്വത്തിന്റെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് ബിആര്‍എസില്‍ നിന്ന് പുറത്താക്കപ്പെട്ട കവിതാ റാവു പ്രതികരിച്ചു.

രാജസ്ഥാനിലെ ആന്റയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രമോദ് ജയിന്‍ വിജയിച്ചു. 15,612 വോട്ടുകള്‍ക്കാണ് പ്രമോദ് ബിജെപിയുടെ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. ബിജെപിയുടെ കന്‍വര്‍ലാല്‍ മീണ അന്തരിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. വിജയത്തോടെ ബിജെപിയുടെ സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു.

ജമ്മു കശ്മീരിലെ ബദ്ഗാം നിയമസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പിഡിപി സ്ഥാനാര്‍ഥി ആഗാ സയിദ് മെഹ്ദി ആണ് വിജയിച്ചത്. നാഷനല്‍ കോണ്‍ഫറന്‍സിന്റെ ആഗാ സയിദ് മഹ്മൂദിനെ 4,478 വോട്ടുകള്‍ക്കാണ് പിഡിപി സ്ഥാനാര്‍ഥി പരാജയപ്പെടുത്തിയത്. ഇവിടെ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി ആറാം സ്ഥാനത്താണ്. 2024ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രണ്ട് സീറ്റുകളില്‍ വിജയിച്ചതിനെ തുടര്‍ന്ന് ബദ്ഗാം ഒഴിയുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ജമ്മു കശ്മീരിലെ നഗ്രോദയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിലനിര്‍ത്തി. ദേവയാനി റാണയാണ് ഇവിടെ വിജയിച്ചത്. 24,267 വോട്ടുകള്‍ക്കാണ് ബിജെപിയുടെ വിജയം. നാഷനല്‍ പാന്തേഴ്‌സ് പാര്‍ട്ടി ഇവിടെ രണ്ടാം സ്ഥാനത്തെത്തി. ബിജെപി എംഎല്‍എയായിരുന്ന ദേവേന്ദര്‍ സിങ് റാണ അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

ഒഡീഷയിലെ നുവാപാഡയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉജ്ജ്വല വിജയം. 83,748 വോട്ടുകള്‍ക്കാണ് ബിജെപിയുടെ ജയ് ധൊലാകിയ കോണ്‍ഗ്രസിന്റെ ഘാസി റാമിനെ പരാജയപ്പെടുത്തിയത്. ബിജെഡി സ്ഥാനാര്‍ഥിയായിരുന്ന രാജേന്ദ്ര ധോലാകിയ അന്തരിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. വിജയത്തോടെ മണ്ഡലം ബിജെഡിയില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെഡി മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ജാര്‍ഖണ്ഡിലെ ഗട്‌സീല മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ സോമേഷ് ചന്ദ്ര സോറന്‍ വിജയം ഉറപ്പിച്ചു. ബിജെപിയുടെ ബാബുലാല്‍ സോറനാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. മന്ത്രിയായിരുന്ന ജെഎംഎമ്മിന്റെ രാംദാസ് സോറന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. വിജയത്തോടെ ജെഎംഎം മണ്ഡലം നിലനിര്‍ത്തി.

പഞ്ചാബിലെ തരന്‍ തരന്‍ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എഎപിയുെട ഹര്‍മീത് സിങ് സന്ധുവിന് വിജയം. ശിരോമണി അകാലിദളിന്റെ സുക്‌വീന്ദര്‍ കൗറിനെയാണ് 12,091 വോട്ടുകള്‍ക്ക് എഎപി സ്ഥാനാര്‍ഥി പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് ഇവിടെ നാലാം സ്ഥാനത്തും ബിജെപി അഞ്ചാം സ്ഥാനത്തുമാണ്. എഎപി അംഗം അന്തരിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. വിജയത്തോടെ എഎപി മണ്ഡലം നിലനിര്‍ത്തി.

മിസോറാമിലെ ദംബയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മിസോ നാഷനല്‍ ഫ്രണ്ടിന്റെ ലാല്‍തംഗ്ലീനയ്ക്ക് വിജയം. സോറം പീപ്പിള്‍സ് മൂവ്‌മെന്റെ സ്ഥാനാര്‍ഥിയെയാണ് ലാല്‍ 562 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. ലീഡ് നിലയില്‍ ഇവിടെ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തും ബിജെപി നാലാം സ്ഥാനത്തുമാണ്. വിജയത്തോടെ മിസോ നാഷനല്‍ ഫ്രണ്ട് സീറ്റ് നിലനിര്‍ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (29 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (53 minutes ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (1 hour ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (1 hour ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (2 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (2 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (3 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (3 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (3 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (4 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (4 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (4 hours ago)

Malayali Vartha Recommends