നാഷണൽ ഹെറാൾഡ് കേസ്... ഡൽഹി കോടതി എൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റിൻറെ കുറ്റപത്രം സ്വീകരിച്ചില്ല, അന്വേഷണം തുടരണമെന്ന് നിർദേശിച്ച് കോടതി

നാഷണൽ ഹെറാൾഡ് കേസിൽ ഗാന്ധി കുടുംബത്തിന് ആശ്വാസം. ഡൽഹി കോടതി എൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റിൻറെ കുറ്റപത്രം സ്വീകരിച്ചില്ല. അന്വേഷണം തുടരണമെന്ന് നിർദേശിച്ച കോടതി, കുറ്റപ്പത്രത്തിൽ ഇടപെടാനായി വിസമ്മതിക്കുകയായിരുന്നു.
സ്വകാര്യ അന്യായത്തിൻ്റെ അടിസ്ഥാനത്തിലാണ് കുറ്റപ്പത്രം. കേസിൽ എഫ്ഐആർ എടുത്തിട്ടില്ല. ഈ നടപടികൾ പൂർത്തിയാക്കി വീണ്ടും അന്വേഷണം നടത്തണമെന്നും നിർദ്ദേശിച്ച് കോടതി. കേസിൽ ഏപ്രിൽ 15 നാണ് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചത്.
നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡ് യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. നാഷണൽ ഹെറാൾഡ് പത്രവും അനുബന്ധ സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബം വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കള്ളപ്പണം വെളുപ്പിക്കലിലൂടെ 142 കോടി രൂപയുടെ ലാഭം ഗാന്ധി കുടുംബം സ്വന്തമാക്കിയെന്നാണ് വാദം.
"
https://www.facebook.com/Malayalivartha



























