മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി

പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി. വിബി ജിറാംജി ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കോ, സംയുക്ത പാര്‍ലമെന്ററി സമിതിക്കോ വിടണമെന്ന പ്രതിപക്ഷ ആവശ്യം അവഗണിച്ചുകൊണ്ടായിരുന്നു ബില്‍ പാസ്സാക്കിയത്. രാഷ്ട്രീയ തീരുമാനമാണെന്നത് വ്യക്തമാക്കി കൊണ്ടാണ് ലോക്‌സഭാ നടപടികള്‍ മുന്നോട്ടുപോയത്. ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തപ്പോള്‍ പ്രതിപക്ഷ നിലപാടുകളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ശബ്ദ വോട്ടോകൂടി ബില്‍ പാസാക്കി.
ബില്ലിലെ ചര്‍ച്ചയ്ക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മറുപടി പറയുമ്പോള്‍ പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം ബില്ലിന്റെ പകര്‍പ്പുകള്‍ കീറി എറിഞ്ഞു. നടുത്തളത്തില്‍ ഇറങ്ങി മഹാത്മാഗാന്ധിയുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ബില്ലിന്റെ പേരിനെയും ഉള്ളടക്കത്തെയും ഇന്ന് പുലര്‍ച്ച വരെ നീണ്ട ചര്‍ച്ചയില്‍ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. എന്നാല്‍ ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാണ് ബില്ല് കൊണ്ടുവരുന്നത് എന്നാണ് മന്ത്രിയുടെ മറുപടി. രാജ്യസഭ കൂടി അംഗീകരിക്കുന്നതോടെ ബില്ലിനെ സംബന്ധിച്ചുള്ള അടിസ്ഥാന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. അതേസമയം ബില്ലിനെതിരെ സഭയ്ക്ക് പുറത്തും തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
https://www.facebook.com/Malayalivartha

























