റൂം മാറി കയറിയ നഴ്‌സിനെ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു

സുഹൃത്തിനെ കാണാനത്തിയ യുവതിയെ ഹോട്ടല്‍മുറിയില്‍ കൂട്ടബലാത്സംഗംചെയ്ത മൂന്ന് യുവാക്കള്‍ പിടിയില്‍. കേസില്‍ പ്രതികളായ ഘനശ്യാം റാത്തോഡ്(27), ഋഷികേ് ചവാന്‍(25), കിരണ്‍ റാത്തോഡ്(25) എന്നിവരെ പോലീസ് അറസ്റ്റ്‌ചെയ്തു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ ബുധനാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. നഗരത്തിലെ റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ഹോട്ടലില്‍ സുഹൃത്തിനെ കാണാനെത്തിയതായിരുന്നു യുവതി. പ്രതികള്‍ മദ്യപിക്കാനായിരുന്നു ഹോട്ടലില്‍ മുറിയെടുത്തത്. ഈ സമയത്തു സുഹൃത്തിനെ കാണാനായി റൂം നമ്പര്‍ 205 ചെല്ലേണ്ടതിന് പകരം മാറി യുവാക്കളുടെ മുറിയായ 105ാം നമ്പറില്‍ ആണ് എത്തിയത്.
വാതിലില്‍ മുട്ടിയതോടെ പ്രതികള്‍ വന്ന് വാതില്‍ തുറന്നു. മുറി തുറന്നപ്പോള്‍ ഇവര്‍ മദ്യപിക്കുന്നതായിരുന്നു കണ്ടത് ഉടനെ യുവതി താന്‍ തിരക്കി വന്ന വ്യക്തിയുടെ പേര് ചോദിച്ചു അയാള്‍ ഇവിടെ ഉണ്ടോ എന്ന തിരക്കി. റൂം മാറിയെന്ന് മനസിലായ യുവതി ക്ഷമാപണം നടത്തി തിരികെ പോകാന്‍ ശ്രമിച്ചപ്പോള്‍ പ്രതികളില്‍ ഒരാള്‍ യുവതിയെ കയറി പിടിക്കുകയും ബലപ്രയോഗത്തിലൂടെ മുറിയില്‍ ഇട്ട് പൂട്ടുകയും ചെയ്തു.
പിന്നീട് ഇവര്‍ യുവതിയെ നിര്‍ബന്ധപൂര്‍വം മദ്യപിപ്പിക്കുകയും യുവാക്കള്‍ മൂന്നുപേരും യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയും ചെയ്തു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് യുവതിക്ക് മുറിയില്‍നിന്ന് പുറത്തുകടക്കാനായത്. ഉടന്‍തന്നെ യുവതി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
അറസ്റ്റിലായ പ്രതികളില്‍ ഋഷികേശ് ചവാന്‍ എംബിഎ വിദ്യാര്‍ഥിയും മറ്റുരണ്ട് പ്രതികള്‍ ബാങ്കിലെ റിക്കവറി ഏജന്റുമാരായി ജോലിചെയ്യുന്നവരുമാണ്. അതിക്രമത്തിനിരയായ യുവതി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണെന്നും സുഹൃത്തിനെ കണ്ട് പണം കടം വാങ്ങാനായാണ് യുവതി ഹോട്ടലില്‍ പോയതെന്നും പോലീസ് പറഞ്ഞത്.
https://www.facebook.com/Malayalivartha

























