ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം

ബംഗളുരുവില്‍ ഡ്യൂട്ടികഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ വനിതാ ഡോക്ടര്‍ക്കുനേരേ ലൈംഗികാതിക്രമണം. ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഡ്യൂട്ടികഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് ഡോക്ടറെ കടന്നുപിടിക്കുകയായിരുന്നു.
ബെംഗളൂരു ചിക്കബനാവര എജിബിലേഔട്ടിലായിരുന്നു സംഭവം. യുവതി നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആണ് ജോലി ചെയുന്നത്. ജോലി കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയുടെ മുമ്പില്‍ വഴി ചോദിക്കാനെന്ന വ്യാചേന പ്രതി വന്നത്. സമീപത്തെ ഒരു ബസ് സ്‌റ്റോപ്പിലേക്കുള്ള വഴിയാണ് ഇയാള്‍ തിരക്കിയത്.
തുടര്‍ന്ന് യുവതി വഴി പറഞ്ഞ് കൊടുക്കുന്നതിനിടയില്‍ കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചു നാട്ടുകാര്‍ ശ്രദ്ധിക്കുന്നെന്ന് മനസിലായതോടെ പ്രതി ബൈക്കില്‍ കയറി രക്ഷപെട്ടു. ബഹളംകേട്ടെത്തിയ സമീപവാസികള്‍ പ്രതിയെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha

























