പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി

പതിമൂന്നുവയസ്സുകാരിയെ നിര്‍ബന്ധിച്ചു മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി. ന്യൂഡല്‍ഹിയില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരന്‍ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. നരോട്ടം എന്ന് അറിയപ്പെടുന്ന നേത (28), റിഷബ് ഝാ (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഡല്‍ഹിയിലെ സമയ്പുര്‍ ബദ്‌ലിക്ക് സമീപത്തു ശനിയാഴ്ചയായിരുന്നു സംഭവം. രാജവിഹാറില്‍ വീടിനരികിലായി ബാര്‍ബര്‍ കട നടത്തിപ്പുകാരനാണ് നേത, റിഷബ് ഝാ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനും.
നേത പെണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വം തന്റെ വീട്ടില്‍ എത്തിക്കുകയും ബലംപ്രയോഗിച്ച് മദ്യം നല്‍കുകയുമായിരുന്നു. ശേഷം ഇരുവരും ചേര്‍ന്ന് കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്
പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടി പീഡനത്തിനിരയായിട്ടുള്ളതായി വ്യക്തമായി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഡിസിപിക്കാണ് അന്വേഷണചുമതല. എത്രയും പെട്ടെന്നുതന്നെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























