വീട്ടുകാർ അറിയാതെ വാടകയ്‌ക്കെടുത്ത ഥാർ ഓടിച്ച് പോകവേ കൺമുന്നിൽ കുടുംബാംഗങ്ങൾ... പരിഭ്രാന്ത്രിയിൽ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം... !ഒടുവിൽ

വീട്ടുകാർ അറിയാതെ വാടകയ്‌ക്കെടുത്ത മഹീന്ദ്ര ഥാർ ഓടിച്ച് കൗമാരക്കാരൻ റോഡിൽ പരിഭ്രാന്തി സൃഷ്ടിച്ചു. പെട്ടെന്ന് കുടുംബാംഗങ്ങളെ കണ്ടതോടെ പരിഭ്രമിച്ച വിദ്യാർത്ഥി അമിതവേഗതയിൽ വാഹനം ഓടിക്കുകയും വഴിയിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളിൽ ഇടിക്കുകയുമായിരുന്നു.
ഡൽഹിയിലെ ഗീത കോളനി മേഖലയിലാണ് സംഭവം നടന്നത്.
ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്. സുഹൃത്തുക്കൾക്കൊപ്പം കറങ്ങാനായി വാടകയ്‌ക്കെടുത്ത ഥാറുമായി പോകുന്നതിനിടെയാണ് യാദൃശ്ചികമായി വിദ്യാർത്ഥി തന്റെ കുടുംബാംഗങ്ങളെ കാണുന്നത്. വീട്ടുകാർ വഴക്ക് പറയുമെന്ന പേടിയാൽ പെട്ടെന്ന് വണ്ടി വെട്ടിച്ചുമാറ്റാനായി ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു. സമീപത്തുണ്ടായിരുന്ന കാറുകളിലും ഇരുചക്ര വാഹനങ്ങളിലുമാണ് ഥാർ ഇടിച്ചു കയറിയത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായാണ്സൂചനകളുള്ളത്.
ആളുകൾ ഓടിക്കൂടിയതോടെ വാഹനം ഉപേക്ഷിച്ച് കടന്നുകളയാനായി ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. വാഹനങ്ങൾക്കും സാരമായ കേടുപാടുകളുണ്ടായി.
https://www.facebook.com/Malayalivartha
























