ബംഗ്ലാദേശിലെ ക്രിക്കറ്റ് പരിശീലകന്‍ കുഴഞ്ഞുവീണ് മരിച്ചു

ബംഗ്ലാദേശിലെ ക്രിക്കറ്റ് പ്രീമിയര്‍ ലീഗിലെ ധാക്ക ക്യാപിറ്റല്‍സ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് മഹ്ബൂബ് അലി സാക്കി കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. സില്‍ഹൈറ്റില്‍ രാജ്ഷാഹി വാരിയേഴ്‌സിനെതിരായ മത്സരത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് മഹ്ബൂബ് അലി സാക്കി കുഴഞ്ഞുവീണത്.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുഴഞ്ഞുവീണപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന മെഡിക്കല്‍ വിദഗ്ധരും സാക്കിയെ പരിശോധിച്ചിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ച ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സാക്കിയുടെ പെട്ടെന്നുള്ള വിയോഗത്തില്‍ ധാക്ക ക്യാപിറ്റല്‍സിലെയും രാജ്ഷാഹി വാരിയേഴ്‌സിലെയും താരങ്ങള്‍ മത്സരത്തിനിടെ ആദരാഞ്ജലി അര്‍പ്പിച്ച് ഒരു മിനിട്ട് മൗനം ആചരിച്ചു.
https://www.facebook.com/Malayalivartha























