സോണിയ ഗാന്ധിയെ വാട്‌സ്ആപ്പില്‍ കളിയാക്കിയതിന്റെ പേരില്‍ സംഘട്ടനം; ഒരാള്‍ മരിച്ചു

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കളിയാക്കിയതിന്റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു.
സോണിയാഗാന്ധിയെ വാട്‌സ്ആപ് ഗ്രൂപ്പില്‍ കളിയാക്കുന്ന ചിത്രം വന്നതിനെ തുടര്‍ന്ന് ഇരു വിഭാഗം തമ്മിലുണ്ടായ സംഘട്ടനത്തിലാണ് ഒരാള്‍ മരിച്ചത്. മുപ്പത്തിമൂന്നുകാരനായ ഉമേഷ് വര്‍മ്മ എന്നയാളാണ് കുത്തേറ്റ് മരിച്ചത്.
സോണിയ പാത്രങ്ങള്‍ കഴുകുന്ന ചിത്രവും കോണ്‍ഗ്രസിനെ മോഡി ഈ പരുവത്തിലാക്കി എന്ന അടിക്കുറിപ്പും നല്‍കിയിരുന്നതാണ് പ്രകോപനം സൃഷ്ടിക്കാന്‍ കാരണം. സംഭവത്തില്‍ പൊലീസ് കേസെടുത്തു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















