മഴദൈവങ്ങളെ പ്രസാദിപ്പിക്കാനായി കൗമരക്കാരനെ നഗ്‌നനായി നടത്തിക്കൊണ്ടൊരു ആചാരം

കര്‍ണാടകയിലെ വരള്‍ച്ചാബാധിത പ്രദേശത്ത് മഴദൈവങ്ങളെ പ്രസാദിപ്പിക്കാനായി കൗമാരക്കാരനെ നഗ്‌നനായി തെരുവിലൂടെ നടത്തിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചിത്രദുര്‍ഗയിലെ പണ്ടാരഹള്ളി ഗ്രാമത്തില്‍ ജൂണ്‍ പത്തിനാണ് സംഭവം നടന്നത്.
വിഗ്രഹത്തെ പൂജിച്ച ജലം ഗ്രാമവാസികള്‍ ആണ്‍കുട്ടിയുടെ മേല്‍ ഒഴിക്കുന്നു. ഈ വിഗ്രഹവും കൈയിലെടുത്ത് മന്ത്രോച്ചാരണങ്ങളുടേയും വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ ആണ്‍കുട്ടി തെരുവിലൂടെ നടന്നു നീങ്ങുന്നതാണ് വീഡിയോയിലുള്ളത്.
പിന്നീട് പുതിയ വസ്ത്രങ്ങള്‍ കുട്ടിക്ക് നല്‍കുന്നു. മഴദൈവങ്ങളെ സന്തോഷിപ്പിക്കാനാണ് കുട്ടിക്ക് പുതിയ വസ്ത്രങ്ങള്‍ സമ്മാനിക്കുന്നത്. കൗമാരക്കാരായ ആണ്‍കുട്ടികളെയാണ് ഈ ആചാരത്തിനായി തെരഞ്ഞെടുക്കുന്നതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















