സുനന്ദയുടെ മരണം ശശി തരൂരിന് താങ്ങാനാവുന്നില്ല... തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും തരൂരിനെ വാര്‍ഡിലേക്ക് മാറ്റി, സംസ്‌കാരം ഡല്‍ഹിയില്‍ തന്നെ

സുനന്ദ പുഷ്‌കറുടെ അപ്രതീക്ഷിതമായ മരണം ഉള്‍ക്കൊള്ളാനാകാതെ ശശിതരൂര്‍ . കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശശി തതൂരിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. തരൂരിനെ വാര്‍ഡിലേക്ക് മാറ്റി. പെട്ടന്നുണ്ടായ സാഹചര്യം ശശി തരൂരിനെ വല്ലാതെ വേദനിപ്പിച്ചിട്ടുമുണ്ട്.
അതേസമയം ശശി തരൂരിനെതിരെ കേസ് എടുക്കണമോ എന്ന കാര്യം പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം അന്വേഷണ സംഘം തീരുമാനിക്കും.
5 ഡോക്‌ടര്‍മാരുടെ വിദഗ്‌ദ്ധ സംഘമായിരിക്കും പോസ്റ്റുമാര്‍ട്ടം ചെയ്യുക. പോസ്റ്റുമാര്‍ട്ടം പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും.
സുനന്ദയുടെ സംസ്‌കാരം ഡല്‍ഹിയിലെ ലോധി റോഡിലെ സ്‌മശാനത്തിലായിരിക്കും നടക്കുക.
സുനന്ദയുടെ അവസാനനാളില്‍ തരൂരും ഒപ്പമുണ്ടായിരുന്നെന്നാണു ഡല്‍ഹി പോലീസില്‍നിന്നു കേരളാ പോലീസിലെ ഉന്നതര്‍ക്കു ലഭിച്ച വിവരം. ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് തരൂരിനെ ചോദ്യം ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. തരൂരിന് മെഹര്‍ തരാര്‍ എന്ന പാകിസ്‌താനി മാധ്യമപ്രവര്‍ത്തകയുമായുള്ള അടുപ്പം സുനന്ദ ചോദ്യം ചെയ്‌തതിനെത്തുടര്‍ന്നുണ്ടായ കലഹമാണ് അവരുടെ ആത്മഹത്യയില്‍ കലാശിച്ചതെന്നു കരുതപ്പെടുന്നു. മരണത്തെ സംബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാത്രമേ സ്‌ഥിരീകരണം ലഭിക്കൂ.
തരൂരിന്റെ രാഷ്‌ട്രീയജീവിതത്തിനു തന്നെ വിരാമം കുറിച്ചേക്കാവുന്ന ആന്റി ക്ലൈമാക്‌സാണ് ഇപ്പോഴുണ്ടായത്. തരൂരുമായി ബന്ധമുണ്ടെന്നു ഭാര്യ സുനന്ദതന്നെ വെളിപ്പെടുത്തിയ പാക് മാധ്യമപ്രവര്‍ത്തകയ്‌ക്ക്, അവര്‍ ആരോപിച്ചതു പോലെയുള്ള ഐ.എസ്.ഐ. ബന്ധവും വരുംനാളുകളില്‍ ദേശീയരാഷ്‌ട്രീയത്തെ പിടിച്ചുലയ്‌ക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























