Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ശശി തരൂരിന്റെ മൊഴിയെടുത്തു, സുനന്ദയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കണം, സിസി ടിവി ദൃശ്യങ്ങളുള്‍പ്പെടെയുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ നല്‍കണം

19 JANUARY 2014 09:30 AM IST
മലയാളി വാര്‍ത്ത.

സുനന്ദ പുഷ്‌കറിന്റെ മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയ്ക്ക് തരൂര്‍ കത്തയച്ചു. അന്വേഷണത്തെ ബാധിക്കാതെ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്നും കത്തില്‍ തരൂര്‍ ആവശ്യപ്പെട്ടു. ജനുവരി 17ന് ഡല്‍ഹിയിലെ ലീലാപാലസ് ഹോട്ടലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സുനന്ദ പുഷ്‌കറിന്റെ മരണകാരണം സംബന്ധിച്ച അവ്യക്തതകള്‍ തുടരുന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സുനന്ദയുടെ ഭര്‍ത്താവും കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ ആഭ്യന്തരമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. മരണം സംബന്ധിച്ച് തനിക്കെതിരായ ആരോപണങ്ങള്‍ ശരിയല്ലെന്നും ഹോട്ടലിലെയും വിമാനത്താവളത്തിലെയും സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തെ ബാധിക്കാത്ത വിധത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കണമെന്നും കത്തില്‍ പറയുന്നു.

സുനന്ദയുടേത് പൊടുന്നനേയുള്ള അസ്വാഭാവിക മരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ മരണം എങ്ങനെയാണ് സംഭവിച്ചതെന്നോ എപ്പോഴാണ് സംഭവിച്ചതെന്നോ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നില്ല. ഇതേ തുടര്‍ന്ന് ശശി തരൂരിനെ സംശയിക്കുന്ന രീതിയില്‍ ചില ആരോപണങ്ങള്‍ പുറത്ത് വന്നിരുന്നു.

ശശി തരൂരും സുനന്ദയും തമ്മില്‍ നിരന്തരം വഴക്ക് ഉണ്ടാകാറുണ്ടായിരുന്നതായി തരൂരിന്റെ സഹായി പറഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മാത്രമല്ല തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയിലുടനീളം ഇരുവരും തമ്മില്‍ കലഹിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തിലേതുള്‍പ്പടെയുള്ള സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കണമെന്ന് ആഭ്യന്തരമന്ത്രിയോട് തരൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതിനിടെ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ശശി തരൂരിന്റെ മൊഴിയെടുത്തു. ഡല്‍ഹി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് ശശി തരൂര്‍ മൊഴി നല്‍കിയത്. 

സുനന്ദയുടെയും തരൂരിന്റെയും കുടുംബബന്ധത്തില്‍ പാക് മാധ്യമപ്രവര്‍ത്തകയായ മെഹര്‍ തരാരിനെ ചൊല്ലി ദീര്‍ഘനാളുകളായി അസ്വാരസ്യം ഉണ്ടായിരുന്നതായാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends