സുനന്ദ പുഷ്‌കറും സുബ്രഹ്മണ്യസ്വാമിയും ലക്ഷദീപത്തിനിടെ സംസാരിച്ചത് ഐപിഎല്‍ വാതുവയ്‌പ്പിലെ നിര്‍ണായക വിവരങ്ങള്‍

തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപത്തിനിടെ സുനന്ദ പുഷ്‌കറും ബിജെപി നേതാവായ സുബ്രഹ്മണ്യ സ്വാമിയും രഹസ്യ കൂടിക്കാഴ്‌ച നടത്തിയതായി റിപ്പോര്‍ട്ട്. ഈ കൂടിക്കാഴ്‌ച നടക്കുമ്പോള്‍ ഗള്‍ഫിലെ പ്രമുഖ വ്യവസായിയും എസ്.യു.ടി. ചെയര്‍മാനുമായ ബി.ആര്‍ ഷെഡിയും തിരുവനന്തപുരത്തുണ്ടായിരുന്നു.
തിരുവിതാംകൂര്‍ രാജകുടുംബവുമായി സുനന്ദയ്‌ക്ക് നല്ല ബന്ധമാണ് ഉള്ളത്. സുനന്ദയും തമ്പുരാട്ടിയും വളരെ നല്ല സുഹൃത്തുക്കളുമായിരുന്നു. രാജകുടുംബവുമായുള്ള ബന്ധം കാരണമാണ് കിംസില്‍ ചികിത്സയിലായിരുന്നിട്ടു കൂടി പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുകള്‍പെറ്റ ലക്ഷദീപത്തിന് ആദ്യമായി സുനന്ദ എത്തിച്ചേര്‍ന്നത്.
ഇന്നേരം സുനന്ദയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പല അഴിമതി കഥകളും വെളിച്ചത്തു കൊണ്ടുവന്ന സുബ്രഹ്മണ്യന്‍ സ്വാമി തിരുവനന്തപുരത്ത് രഹസ്യമായി എത്തിയത്.
സുബ്രഹ്മണ്യന്‍ സ്വാമിയോട് ഏകദേശം ഒരു മണിക്കൂറോളം സുനന്ദ സംസാരിച്ചു. ആ സംസാരിച്ച ചില വിവരങ്ങള്‍ സുബ്രഹ്മണ്യന്‍ സ്വാമിതന്നെ വെളിപ്പെടുത്തുകയും ചെയ്‌തു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഞെട്ടിപ്പിക്കുന്ന പല വാതുവയ്‌പ്പുകളുമായി ബന്ധപ്പെട്ട പല നിര്‍ണായക വിവരങ്ങളും പുറത്തു വരാനിരിക്കേയാണ് സുനന്ദ മരണപ്പെട്ടതെന്ന് സ്വാമി ട്വിറ്ററിലൂടെ വെളിപ്പെടുത്തി. ഇന്ത്യയിലെ രാഷ്‌ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കാളികളായിരുന്നുവെന്ന് സുനന്ദയ്‌ക്ക് അറിയാമായിരുന്നു. ഇവരുടെ പേരുകള്‍ വെളിപ്പെടുത്താനിരിക്കേയാണ് സുനന്ദ കൊല്ലപ്പെട്ടത്.
കേരളത്തിന് സ്വന്തം ക്രിക്കറ്റ് ടീമെന്ന ആശയം നടപ്പില്‍ വരുത്തിയതില്‍ സുനന്ദയായിരുന്നു ചുക്കാന്‍ പിടിച്ചത്. കൊച്ചിന്‍ ടാസ്‌കേഴ്‌സ് കേരള എന്ന ഐപിഎല്‍ ടീമിന്റെ ഓഹരിയെപ്പറ്റിയുള്ള വിവാദമാണ് ശശി തരൂറിന്റെ അന്നത്തെ രാജിക്കിടയാക്കിയത്.
എന്നാല്‍ സുനന്ദ പുഷ്‌കറെ ശശി തരൂര്‍ വിവാഹം കഴിച്ചതോടെ വിവാദങ്ങളും തണുത്തു. വര്‍ഷങ്ങള്‍ക്ക് ശേഷം തരൂര്‍ മന്ത്രിസഭയില്‍ എത്തുകയും തുടര്‍ന്ന് സുനന്ദയുമായി മാനസികമായി അകലുകയും ചെയ്‌തതോടെയാണ് പഴയ കാര്യങ്ങള്‍ പുറത്തു പറയാനായി സുനന്ദ സുബ്രഹ്മണ്യ സ്വാമിയെ കണ്ടത്.
ഗള്‍ഫില്‍ മയക്കുമരുന്നു കേസില്‍ പിടിയിലായ മകനെ രക്ഷിക്കാന്‍ ശശി തരൂര്‍ ശ്രമിച്ചിരുന്നെന്ന ആരോപണവുമായി സ്വാമി നേരത്തെ രംഗത്തെത്തിയിരുന്നു. അതിനു ശേഷമാണ് ലക്ഷദീപത്തിനിടെ സുനന്ദയെ സ്വാമി കണ്ടത് എന്നതും രാഷ്‌ട്രീയ പ്രാധാന്യം വളരെ ഏറെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























