ഔദ്യോഗിക വസതി ഒഴിയാന്‍ തരൂര്‍ ; രാജി, വനവാസം

ഡല്‍ഹിയില്‍ ഒരു വീട് വാടകയ്‌ക്കെടുത്തു നല്‍കാന്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് കേന്ദ്രമന്ത്രി ഡോ.ശശിതരൂര്‍ നിര്‍ദ്ദേശം നല്‍കി. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഗാര്‍ഹിക പീഡന നിയമപ്രകാരം കേസെടുക്കുകയാണെങ്കില്‍ മന്ത്രിസ്ഥാനവും എം.പി സ്ഥാനവും രാജിവയ്‌ക്കാന്‍ ശശിതരൂര്‍ തീരുമാനിച്ചു. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ശശിതരൂരിന്റെ പേരില്‍ ഇന്നോ നാളെയോ ഡല്‍ഹി പോലീസ് കേസെടുക്കും. ശശിതരൂരും സുനന്ദയും തമ്മിലുണ്ടായ വഴക്കിനും അടിക്കും ഒരു കേന്ദ്രമന്ത്രി വരെ സാക്ഷിയായിരുന്നു.
വിഷാദത്തിന് അടിമപ്പെട്ട സുനന്ദ തനിക്കുമേല്‍ കുതിരകയറുകയാണെന്ന് ചില ആത്മമിത്രങ്ങളോട് ശശിതരൂര്‍ ദിവസങ്ങള്‍ക്കു മുമ്പേ പറഞ്ഞിരുന്നു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലക്ഷ ദീപത്തിനിടെ സുബ്രഹ്മണ്യസ്വാമിയെ കണ്ടപ്പോഴും താനും ശശിയും തമ്മിലുള്ള ദാമ്പത്യം ഉലഞ്ഞതായി സുനന്ദ പറഞ്ഞിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സുനന്ദയുടെ മരണത്തില്‍ അറിഞ്ഞോ അറിയാെതെയോ താന്‍ കാരണക്കാരനല്ലെന്നാണ് ഇപ്പോഴും തന്റെ സുഹൃത്തുക്കളോട് പറയുന്നത്.
ഡോ.ശശിതരൂര്‍ വല്ലാതെ ഒറ്റപ്പെട്ടിരിക്കുകയാണ്. തന്റെ രാഷ്‌ട്രീയഭാവി അവസാനിച്ചതായി ശശിതരൂര്‍ മനസ്സിലാക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പോലും അദ്ദേഹത്തിനൊപ്പമില്ല. എല്ലാവരും ദുരന്തസമയത്ത് തന്നെ കൈവിട്ടതോര്‍ത്ത് ശശി ഖേദിക്കുന്നു. ഒരു പൊളിറ്റിക്കല്‍ പ്രൊഫഷണല്‍ അല്ലാത്തതാണ് ശശിതരൂരിന്റെ പ്രശ്‌നമെന്ന് അദ്ദേഹത്തിന്റെ അടുത്തവൃത്തങ്ങള്‍ പറയുന്നു.
ഏതായാലും ഇത്തരമൊരു പരിതസ്ഥിതിയില്‍ കേന്ദ്രമന്ത്രി പദവുമായി മുന്നോട്ടു പോകാനാവില്ലെന്നു തന്നെയാണ് ശശി തരൂരിന്റെ വിശ്വാസം. കേന്ദ്രമന്ത്രിപദവും എം.പി സ്ഥാനവും ഉപേക്ഷിച്ചാല്‍ തനിക്കെതിരെയുള്ള ശത്രുത അവസാനിക്കുമെന്നും ശശി വിശ്വസിക്കുന്നു. വരും മാസങ്ങളില്‍ പുസ്‌തക വായനയും എഴുത്തുമായി ഡല്‍ഹിയില്‍ തന്നെ കൂടാനാണ് ശശിയുടെ പദ്ധതി.
ഇതിനിടയില്‍ തിരുവനന്തപുരം സീറ്റ് ശശി തരൂരിന് നല്‍കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴത്തെ ഇമേജില്‍ ശശി മത്സരിക്കുകയാണെങ്കില്‍ സീറ്റ് നഷ്‌ടമാകുമെന്നാണ് യു.ഡി.എഫ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ജോര്‍ജ് മെഴിസിയര്‍ ഉള്‍പ്പെടെയുള്ളവര്‍ തിരുവനന്തപുരത്ത് സീറ്റിനായി ചരടുവലി തുടങ്ങി കഴിഞ്ഞു. എന്നാല്‍ എന്‍ എസ് എസുമായി അടുപ്പമുള്ള ഒരാളെ കണ്ടെത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താനും സീറ്റിനുവേണ്ടി രംഗത്തുണ്ട്.
https://www.facebook.com/Malayalivartha
























