സുനന്ദയുടെ മരണ കാരണം അമിത മരുന്നുപയോഗം, ശരീരത്തില്‍ പന്ത്രണ്ടിലധികം മുറുവുകള്‍ , അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കില്‍ രക്ഷപ്പെട്ടേനെ

സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച ദുരൂഹത ഏറുകയാണ്. അമിത മരുന്ന് ഉപയോഗം മൂലമാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം സുനന്ദയുടെ ശരീരത്തില്‍ പന്ത്രണ്ടിലധികം മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖത്തും കൈയിലും കഴുത്തിലുമാണ് മുറിവുകള്‍ കണ്ടത്. എന്നാല്‍ ഈ മുറിവുകളല്ല മരണകാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ മരണകാരണം വ്യക്തമായെങ്കിലും സുനന്ദ മരുന്ന് സ്വയം കഴിച്ചതാണോ അതോ ആരെങ്കിലും നിര്‍ബന്ധിച്ച് കഴിപ്പിച്ചതാണോ തുടങ്ങിയ കാര്യങ്ങളില്‍ അവ്യക്തത തുടരുകയാണ്. അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കില്‍ സുനന്ദ രക്ഷപ്പെട്ടേനെയെന്ന വ്യാഖാനവുമുണ്ട്.
സുനന്ദയുടെ ശരീരത്തില്‍ പന്ത്രണ്ടിലധികം മുറിവുകള്‍ കാണപ്പെട്ടതിലും ദുരൂഹതയുണ്ട്. സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതും നിര്‍ണായകമാണ്. സുനന്ദ വിഷാദരോഗത്തിനുള്ള മരുന്ന് അമിതമായി ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്. ഗുളികയുടെ ഒഴിഞ്ഞ പായ്ക്കറ്റുകള്‍ സുനന്ദ മരിച്ചനിലയില്‍ കാണപ്പെട്ട ഹോട്ടല്‍ മുറിയില്‍ നിന്ന് ലഭിച്ചിരുന്നു. ഗുളികകള്‍ അമിതമായി കഴിച്ച സുനന്ദ അബോധാവസ്ഥയിലെത്തിയെന്നും തുടര്‍ന്ന് മരണം സംഭവിച്ചെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നാണ് കൈമാറിയത്. എയിംസ് ആശുപത്രി അധികൃതര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനാണ് റിപ്പോര്‍ട്ട് കൈമാറിയത്. ഡല്‍ഹി പോലീസ് സംഘം എയിംസിലെത്തി എസ്ഡിഎം അലോക് ശര്‍മ്മയ്ക്ക് വേണ്ടി റിപ്പോര്‍ട്ട് ഏറ്റുവാങ്ങുകയായിരുന്നു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ലഭിച്ചശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ജനുവരി 17ന് ഡല്‍ഹിയിലെ ലീലാപാലസ് ഹോട്ടലിലാണ് സുനന്ദയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. സുനന്ദയുടേത് പെട്ടെന്നുള്ള അസ്വാഭാവിക മരണമാണെന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതോടെ മരണകാരണം സംബന്ധിച്ച ദുരൂഹതകള്‍ ഏറി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























