ഭക്ഷണം നല്‍കാന്‍ വൈകിയതിന് ഭാര്യയെ വെട്ടിക്കൊന്നു

ഭക്ഷണം നല്‍കാന്‍ വൈകിയതിന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ബീഹാറിലെ ഭോജ്പൂറിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് ശിവ്മംഗള്‍ റാമിനെ പോലീസ് അറസ്റ്റു ചെയ്തു. രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. ഭാര്യയായ ദുര്‍ഗാ ദേവിയോട് ഭക്ഷണം നല്‍കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന അവര്‍ ഭക്ഷണം നല്‍കാന്‍ വൈകി. ഇതാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ചത്.
തുടര്‍ന്ന് ആഹാരം വിളമ്പിയ ഭാര്യയ്ക്കു നേരെ കയര്‍ത്ത ഇയാള്‍ മൂച്ചയേറിയ ആയുധം കൊണ്ട് ഭാര്യയെ വെട്ടിക്കൊല്ലുകയായിരുന്നു. നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും ആരെയും ശിവ്മംഗള്‍ അകത്തേയ്ക്ക് കയറ്റിയില്ല. ദുര്‍ഗ്ഗയെ രക്ഷിക്കാന്‍ ശ്രമിച്ച ശിവ്മംഗള്‍ റാമിന്റെ അമ്മാവന് പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോഴേയ്ക്കും ദുര്‍ഗ മരണത്തിന് കീഴടങ്ങിയിരുന്നു. തുടര്‍ന്ന് പ്രതിയെ അറസ്റ്റുചെയ്ത പോലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.
https://www.facebook.com/Malayalivartha



























