ദീപാവലി പ്രമാണിച്ച് കോയമ്പത്തൂര്‍ ജയിലിലെ 80 തടവുകാര്‍ക്ക് പരോള്‍

ദീപാവലി ആഘോഷിക്കാന്‍ 80 തടവുകാര്‍ക്ക് പരോള്‍ അനുവദിച്ച നടപടി വിവാദത്തില്‍. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലെ 80 തടവുകാര്‍ക്കാണ് പരോള്‍ അനുവദിച്ചത്. മൂന്നു ദിവസത്തേക്കാണ് പരോള്‍ നല്‍കിയിരിക്കുന്നത്. ഇതിനുശേഷം തിരിച്ചെത്തണമെന്ന് തടവുകാരോടു നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച 16 പേരെയും വെള്ളിയാഴ്ച 64 തടവുകാരെയുമാണ് പുറത്തുവിട്ടത്.
1500ല്‍ അധികം തടവുകാരാണ് കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്നത്. പരോള്‍ ലഭിച്ചിരിക്കുന്നവരില്‍ കൂടുതല്‍പേരും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരാണ്. തടവുകാര്‍ക്ക് പരോള്‍ അനുവദിച്ച നടപടിയില്‍ അസ്വാഭാവികത ഇല്ലെന്നാണ് ജയില്‍ സൂപ്രണ്ടന്റ് അറിയിച്ചത്.
https://www.facebook.com/Malayalivartha



























