പ്രണയം നിരസിച്ചതിനു വൈരാഗ്യം തീര്‍ത്തതെന്നു സംശയം, ബസില്‍ യാത്ര ചെയ്ത പത്തൊന്‍പതുകാരിയെ പെട്രോളൊഴിച്ച ശേഷം പുറത്തേക്ക് തള്ളിയിട്ട് യുവാവ് കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തി

മധ്യപ്രദേശില്‍ ഭോപ്പലില്‍നിന്നും 600കിലോമീറ്റര്‍ അകലെ കുസുമി ഏരിയയിലാണ് പെണ്‍കുട്ടി അക്രമിക്കപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ശിവേന്ദ്ര സിങ് പരിഹാര്‍ എന്ന 23കാരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പെട്രോളുമായി പെണ്‍കുട്ടിയുടെ ബസില്‍ കയറിയ പ്രതി അവരുടെ അരികില്‍ വന്നിരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പെട്ട യാത്രക്കാര്‍ പെണ്‍കുട്ടിയെ മറ്റൊരു സീറ്റില്‍ ഇരുത്തി. യുവാവ് ദലിത് യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ച ശേഷം ബസിന് പുറത്തേക്ക് തള്ളിയിടുകയും കുത്തിക്കൊല്ലുകയും ചെയ്തു. കഴിഞ്ഞ ദിവസം രേവാ ജില്ലയിലെ കോളജില്‍നിന്നും ദീപാവലി ആഘോഷത്തിന് വീട്ടിലേക്ക് വരികയായിരുന്ന 19കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ബസ് നിര്‍ത്താന്‍ ആക്രോശിച്ച യുവാവ് പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയും ബസ് മുന്നോട്ടെടുക്കുകയോ രക്ഷിക്കാന്‍ അടുത്തേക്ക് വരുകയോ ചെയ്താല്‍ പെണ്‍കുട്ടിയെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം യുവാവ് പെണ്‍കുട്ടിയെ ബസിന് പുറത്തേക്ക് തള്ളിയിടുകയും കത്തി ഉപയോഗിച്ച് തുടര്‍ച്ചയായി കുത്തുകയും ചെയ്തു. പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രാഥമികാന്വേഷണത്തില്‍ പ്രതിക്ക് പെണ്‍കുട്ടിയെ നന്നായി അറിയാമെന്നും കൃത്യമായി പദ്ധതിയോടെയായിരുന്നു കൊലയെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























