മുംബൈയില്‍ നാല് നിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

തെക്കന്‍ മുംബൈയില്‍ നാല് നിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഡ്രീംലാന്‍ഡ് തീയേറ്ററിന് സമീപമുള്ള കെട്ടിടത്തില്‍ ഞായറാഴ്ച രാത്രി എട്ടോടെയാണ് അഗ്‌നിബാധയുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
ഒന്നാം നിലയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. നാല് നിലകളിലേക്കും തീ അതിവേഗം പടര്‍ന്നു. എന്നാല്‍ പെട്ടെന്ന് ആളുകളെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീ പൂര്‍ണമായും കെടുത്താനുള്ള ശ്രമം തിങ്കളാഴ്ച രാവിലെയും തുടരുകയാണ്.
https://www.facebook.com/Malayalivartha



























