ജമ്മു കശ്മീരില്‍ വീണ്ടും സ്‌കൂള്‍ അഗ്‌നിക്കിരയാക്കി; 24 മണിക്കൂറിനിടെ മൂന്നു സ്‌കൂളുകള്‍ കത്തിച്ചു

ജമ്മു കശ്മീരില്‍ വീണ്ടും സ്‌കുള്‍ അഗ്‌നിക്കിരയാക്കി. അന്തനഗറിലെ സര്‍ക്കാര്‍ സ്‌കുള്‍ ആണ് ഇന്ന് അജ്ഞാതസംഘം കത്തിച്ചത്. ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിന്‌ശേഷം 25 ഓളം സ്‌കൂളുകള്‍ അക്രമികള്‍ അഗ്‌നിക്കിരയാക്കിയിരുന്നു.
ഇന്ന് ഉച്ചയോടെയാണ് സ്‌കൂള്‍ കെട്ടിടത്തിന് തീവെച്ചത്. പ്രദേശവാസികളും ഫയര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരും ചേര്‍ന്ന് തീയണച്ചെങ്കിലും ഫര്‍ണിച്ചറുകള്‍ എല്ലാം കത്തിനശിച്ചിരുന്നു.
സംഘര്‍ഷംമൂലം കശ്മീരില്‍ 12 ലക്ഷത്തിലധികം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നത്. ജൂലൈ എട്ടിനാണ് ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറായിരുന്ന 22 കാരന്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാ സേന വധിക്കുന്നത്.
https://www.facebook.com/Malayalivartha



























