വായുമലിനീകരണം രൂക്ഷമാകുന്നു: ഡല്‍ഹിയില്‍ 1700 പ്രൈമറി സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

വായു മലിനീകരണം മൂലം ഡല്‍ഹിയില്‍ ഇന്ന് 1700 പ്രൈമറി സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. മൂന്ന് നഗരസഭകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.
തെക്കന്‍ ഡല്‍ഹി നഗരസഭ, വടക്കന്‍ ഡല്‍ഹി നഗരസഭ, കിഴക്ക് ഡല്‍ഹി നഗരസഭകള്‍ക്ക് കീഴില്‍ പ്രൈമറി സ്‌കൂളുകളിലായി 10 ലക്ഷം കുട്ടികളാണ് പഠിക്കുന്നത്.
പ്രാര്‍ഥനകളും മറ്റ് പഠനപ്രവര്‍ത്തനങ്ങളും ക്ലാസ്‌റൂമിനു പുറത്ത് വച്ച് നടത്തുന്നത് വരും ദിവസങ്ങളില്‍ ഒഴിവാക്കണമെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയതായി നഗരസഭാ അധികൃതര്‍ പറഞ്ഞു. ദീപാവലിയോടനുബന്ധിച്ചാണ് ഡല്‍ഹിയില്‍ വായു മലിനീകരണ തോത് ക്രമാതീതമായി ഉയര്‍ന്നത്. മാലിന്യങ്ങള്‍ പൊതുയിടങ്ങളില്‍ കത്തിക്കുന്നതിനും വലിച്ചെറിയുന്നതിനും 5,000 രൂപ വീതം പിഴ ഈടാക്കുമെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























