കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. സൗത്ത് കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാ സൈന്യം നടത്തിയ റെയ്ഡിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ആയുധധാരികളായ നാല് പേര്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും സൈന്യവും ദോബ്ജാന്‍ ഗ്രാമം വളയുകയായിരുന്നു. ഭീകരര്‍ ഒളിച്ചിരുന്നതെന്ന് കരുതുന്ന വീട്ടിലേക്ക് കയറിയ സൈനികര്‍ക്കുനേരെ ആയുധാരികള്‍ വെടിവെപ്പ് നടത്തുകയായിരുന്നു.
തിരിച്ച് സൈനികര്‍ നടത്തിയ വെടിവെപ്പിലാണ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























