തന്റെ രോഗം ഒരിക്കലും മാറില്ലെന്ന് കത്തെഴുതിവച്ചിട്ട് ആയുര്‍വേദ ഡോക്റ്റര്‍ ആത്മഹത്യ ചെയ്തു

ഗാസിയാബാദില്‍ ആയുര്‍വേദ ഡോക്റ്റര്‍ ആത്മഹത്യ ചെയ്തു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഡോ. രാം കുമാര്‍ സിങ് ഷിഷോദി. ഖാപൂര്‍ പില്‍ഖ്വ റോഡില്‍ രാം കുമാര്‍ നഴ്‌സിങ് ഹോം നടത്തുന്നുണ്ട്. വെള്ളിയാഴ്ചയാണ് രാം കുമാര്‍ ആത്മഹത്യ ചെയ്തത്. വീട്ടിലെ കിടപ്പു മുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഭാര്യ മകളുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോള്‍ വീട് അകത്തുനിന്ന് പൂ ട്ടിയിരിക്കുന്നത് കണ്ടു. പലതവണ വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് അവര്‍ മക്കളെ അറിയിച്ചു. തുടര്‍ന്ന് മക്കളെത്തി വീട് തുറക്കുമ്‌ബോഴാണ് മൃതദേഹം കണ്ടത്.
ഭാര്യയ്ക്കും മൂന്നു മക്കള്‍ക്കും മരുമക്കള്‍ക്കുമായി എഴുതിയ ആത്മഹത്യ കുറിപ്പ് റൂമില്‍ നിന്ന് ലഭിച്ചു. ഭാര്യയും മക്കളും മരുമക്കളും തന്നെ നല്ല പോലെ നോക്കുന്നുണ്ടെന്നും എന്നാല്‍ തന്റെ രോഗം ഒരിക്കലും മാറില്ലെന്നറിയാവുന്നതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും കത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.
അതേസമയം രാംകുമാറിന് ശ്വാസം മുട്ടലുണ്ടെന്നും പ്രമേഹ രോഗിയാണെന്നും വീട്ടുകാര്‍ അറിയിച്ചു. മാരകമായ രോഗങ്ങള്‍ ഉള്ളതായി അറിവില്ലെന്നും അവര്‍ വ്യക്തമാക്കി. ആരോഗ്യ അവസ്ഥയെ കുറിച്ചുള്ള ആശങ്ക കാരണം രാംകുമാര്‍ വിഷദത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തന്റെ രോഗം ഒരിക്കലും ഭേദമാകില്ലെന്ന ചിന്ത ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























