പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു, പെട്രോളിന് 89 പൈസയും ഡീസലിന് 86 പൈസയും വര്‍ധിപ്പിച്ചു

രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു. പെട്രോളിന് ലീറ്ററിന് 89 പൈസയും ഡീസലിന് ലീറ്ററിന് 86 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്നു അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
കഴിഞ്ഞ രണ്ടു മാസത്തിനിടെ അഞ്ചു തവണ പെട്രോളിനു വില കൂട്ടിയിരുന്നു. രാജ്യാന്തര വിപണിയില്‍ ബാരലിന് 45 ഡോളറായി കുറഞ്ഞപ്പോഴാണ് ഇന്ത്യയില്‍ എണ്ണ കമ്ബനികള്‍ വില കൂട്ടിയത്.
https://www.facebook.com/Malayalivartha


























