ഞങ്ങളുടെ അവസാനപ്രതീക്ഷ താങ്കളിലാണ്, വിദേശയാത്രകള്‍ നിര്‍ത്തി സ്വദേശ ദുരിതങ്ങളൊന്ന് കാണൂ, മോഡിക്ക് പത്തുവയസുകാരന്റെ കത്ത്

പത്തുവയസുകാരന്‍ രാജ്യത്തെ പ്രധാനമന്ത്രിക്ക് അയച്ച കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്റെ സുഹൃത്തുക്കളില്‍ പലരും ജപ്പാന്‍ ജ്വരം ബാധിച്ച് മരിച്ചുകഴിഞ്ഞു. അപ്പോഴോക്കെ അങ്ങ് വിദേശയാത്രയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. ഇനിയെങ്കിലും ആ യാത്രകള്‍ മാറ്റി വെച്ച് സ്വന്തം ദേശത്തെ കുട്ടികള്‍ മരിച്ചുവീഴുന്ന കാഴ്ചയൊന്ന് കാണൂ. ഞങ്ങളെ ഈ മഹാമാരിയില്‍ നിന്ന് രക്ഷിക്കൂ.
ഒഡിഷയിലെ മല്‍ക്കങ്കിരി ജില്ലയില്‍ 505 ഗ്രാമങ്ങളിലാണ് ദളിത് മേഖലകളില്‍ ജപ്പാന്‍ ജ്വരം എന്ന മഹാമാരി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എഴുപതിലധികം കുട്ടികള്‍ രോഗം വന്ന് മരണപ്പെട്ടിട്ടുമുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു .
എന്നാല്‍ എല്ലാ കുട്ടികളും മരണപ്പെട്ടത് ജപ്പാന്‍ ജ്വരം മൂലമല്ലെന്നും അനുബന്ധ അസുഖങ്ങള്‍ കാരണമെന്നാണെന്നുമാണ് ഔദ്യോഗികവിശദീകരണം.
ഇങ്ങനെ ഗ്രാമീണരായ വിദ്യാര്‍ത്ഥികള്‍ മരിച്ചുകൊണ്ടിരിക്കുമ്‌ബോഴാണ് പോല്‍ക്കണ്ട പ്രൈമറി സികൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഉമേഷ് മിഥി സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത്. താങ്കള്‍ ലോകം മുഴുവന്‍ ചുറ്റി സഞ്ചരിക്കുന്നു.
എന്തുകൊണ്ട് ഗ്രാമത്തിലെ ജനങ്ങളുടെ വേദനകള്‍ കാണാന്‍ കഴിയുന്നില്ല. മഥി കത്തില്‍ പറയുന്നു. തങ്ങളുടെ അവസാനപ്രതീക്ഷ മോഡിയിലാണെന്നും ഗ്രാമത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നും പത്തുവയസുകാരന്‍ മോഡിക്കയച്ച കത്തില്‍ പറയുന്നുണ്ടെന്ന് ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ രോഗം ഉടന്‍ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























