ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണത്തെ തുടര്‍ന്ന് ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ നക്‌സലുകള്‍ ഒരു പോലീസുകാരനെ വെടിവച്ചു കൊലപ്പെടുത്തി. രാജ്‌നന്ദഗോണ്‍ ജില്ലയിലെ ബാഹ്നാഡിയിലാണ് ആക്രമണമുണ്ടായത്. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ നര്‍ബാദ് ബോഗ (50) ആണ് കൊല്ലപ്പെട്ടത്.
റായ്പൂര്‍-നാഗ്പൂര്‍ ഹൈവേയില്‍ വാഹനാപകടമുണ്ടായെന്ന വിവരത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനു പോകുകയായിരുന്ന പോലീസുകാര്‍ക്കു നേരെയാണ് വെടിവയ്പുണ്ടായത്. സംഭവത്തെ തുടര്‍ന്ന് നക്‌സലുകള്‍ക്കായി മേഖലയില്‍ തെരച്ചില്‍ വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























