ബംഗ്ലാദേശില്‍ വിമാനത്താവളത്തിലുണ്ടായ കത്തി ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; മൂന്നുപേര്‍ക്ക് പരിക്ക്

ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ വിമാനത്താവളത്തില്‍ കത്തിയാക്രമണം. സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്കു പരിക്കേറ്റു. ഞായറാഴ്ച രാത്രിയില്‍ ഹസ്‌റാത്ത് ഷാഹ്ജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്.
അന്‍സാര്‍ പാര്‍ലമെന്ററി ഫോഴ്‌സിലെ ഉദ്യോഗസ്ഥന്‍ സൊഹ്ഗ് അലി (28) യാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയയാളെ സുരക്ഷാസേന പിന്നീട് പിടികൂടി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിനു പിന്നില്‍ ഭീകരാക്രമണ ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു.
https://www.facebook.com/Malayalivartha


























