കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന്റെ അധ്യക്ഷനായി രാഹുല്‍; ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സോണിയ പങ്കെടുക്കുന്നില്ല

നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഡല്‍ഹിയില്‍ തുടങ്ങി. ആരോഗ്യ കാരണങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി യോഗത്തില്‍ പങ്കെടുക്കുന്നില്ല. രാഹുല്‍ ഗാന്ധിയാണ് യോഗത്തിന്റെ അധ്യക്ഷന്‍.
ഈ മാസം പതിനാറിന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടു സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. ഉത്തര്‍പ്രദേശ്, പഞ്ചാബ് തെരഞ്ഞെടുപ്പുകളും ചര്‍ച്ചാ വിഷയമാകുമെന്നാണ് സൂചന.
സോണിയയുടെ അധ്യക്ഷ സ്ഥാനത്തിന്റെ കാലാവധി നീട്ടാനും യോഗം ആലോചിക്കുന്നുണ്ട്. 18 വര്‍ഷത്തോളം കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി വഹിച്ച സോണിയയ്ക്ക് ഇപ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസിന്റെ നേതൃപദവി വഹിച്ച റെക്കോര്‍ഡുണ്ട്. 1988ല്‍ സീതാറാം കേസരിയില്‍ നിന്നാണ് സോണിയ പദവി ഏറ്റെടുക്കുന്നത്.കാലാവധി നീട്ടുന്നത് സംബന്ധിച്ച് സോണിയയും രാഹുലുമാണ് അന്തിമതീരുമാനം എടുക്കേണ്ടത
https://www.facebook.com/Malayalivartha


























