ഹെലികോപ്റ്റര്‍ അപകടത്തില്‍ സിനിമാ താരങ്ങള്‍ മരിച്ച സംഭവത്തില്‍ നിര്‍മ്മാതാവും സംവിധായകനും അറസ്റ്റില്‍

സിനിമാ ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ സിനിമാ താരങ്ങള്‍ മരിച്ച സംഭവത്തില്‍ സിനിമയുടെ നിര്‍മാതാവിനെയും സംവിധായകനെയും സംഘട്ടനരംഗ സംവിധായകനെയും പോലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ ഷൂട്ടിംഗ് നടത്തിയെന്നാരോപിച്ചാണ് മൂന്നുപേര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്.
തിങ്കളാഴ്ചയാണ് ബംഗളൂരുവിനു 35 കിലോമീറ്റര്‍ പടിഞ്ഞാറ് മാഗഡി റോഡിലുള്ള തിപ്പഗൊണ്ടനഹള്ളി തടാകത്തില്‍ ഷൂട്ടിംഗിനിടെ അപകടമുണ്ടായത്. ദുനിയ വിജയ് നായകനായ മസ്തി ഗുഡി എന്ന ചിത്രത്തിന്റെ അതിസാഹസികമായ ക്ലൈമാക്‌സ് രംഗങ്ങളാണ് തടാകത്തിന് സമീപം ചിത്രീകരിച്ചിരുന്നത്.
ചിത്രത്തില്‍ പ്രതിനായക കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരുന്ന ഉദയ്, അനില്‍ എന്നിവര്‍ തടാകത്തിലേക്ക് എടുത്തുചാടുന്നതും പിന്നാലെ നായകനും ചാടുന്നതായിരുന്നു രംഗം. എന്നാല്‍ തടാകത്തിലേക്ക് ചാടിയ മൂന്നുപേരില്‍ രണ്ടു പേര്‍ ഒഴുക്കില്‍പെടുകയായിരുന്നു. നായക കഥാപാത്രം അവതരിപ്പിച്ച ദുനിയ വിജയ് നീന്തി കരയ്ക്കു കയറി.
https://www.facebook.com/Malayalivartha


























