2000, 500 രൂപയുടെ പുതിയ നോട്ട് ഉടന്‍ പുറത്തിറങ്ങും, പുതുതായി പുറത്തിറക്കാന്‍ പോകുന്ന നോട്ടുകള്‍ മഹാത്മാഗാന്ധി സീരീസ് എന്നാണ് അറിയപ്പെടുക

ഇന്ന് അര്‍ദ്ധരാത്രിയോടെ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ട് പ്രധാന മന്ത്രി പ്രസ്ഥാവന ഇറക്കിയതിനു തൊട്ടു പിന്നാലെ പുതുതായി പുറത്തിറക്കാന്‍ ഇറക്കാന്‍ പോകുന്ന നോട്ടുകള്‍ സംബന്ധിച്ചും ഏകദേശ ധാരണയായി. നിറവും രൂപവും പാടെ മാറ്റിയാണ് നോട്ടുകള്‍ പുറത്തിറങ്ങുന്നത്. പിങ്ക് കളറിലാണ് 2000 ത്തിന്റെ നോട്ടിറങ്ങുന്നത്. മഹാത്മാഗാന്ധി സീരീസ് എന്നാണ് പുതിയ 500,2000 രൂപ നോട്ടുകള്‍ അറിയപ്പെടുക.
2000 രൂപയുടെ പുതിയ നോട്ടില്‍ മംഗള്‍യാന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രരംഗത്തെ ഇന്ത്യയുടെ നേട്ടമെന്ന നിലയിലാണ് മംഗള്‍യാന്റെ ചിത്രം ഉള്‍പ്പെടുത്തിയത്. 500 രൂപയുടെ നോട്ടില്‍ ചെങ്കോട്ടയുടെ ചിത്രമാണുള്ളത്. സര്‍ക്കാരിന്റേത് ധീരമായ തീരുമാനമാണെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ പ്രതികരിച്ചു. കൂടുതല്‍ സുരക്ഷ ഉള്‍പ്പെടുത്തിയതാണ് പുതിയ നോട്ടുകള്‍. ബാങ്കുകളുടെ പരാതികള്‍ കൈകാര്യം ചെയ്യാന്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
കള്ളപ്പണത്തിന്റെ പ്രധാന ഉറവിടമായ 1000 രൂപ നോട്ടുകള്‍ ഉടനെങ്ങും തിരിച്ചു കൊണ്ടു വരില്ല. 1000 രൂപ നോട്ടുകള്‍ കൈയിലുള്ളവര്‍ അത് ഡിസംബര്‍ 30 ന് മുമ്ബ് തന്നെ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ചെന്ന് മാറ്റിയെടുക്കണം. സര്‍ക്കാന്‍ അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു മാത്രമേ പണം ബാങ്കുകളില്‍ നിന്നും പോസ്റ്റ് ഓഫീസില്‍ നിന്നും മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളു. ഒരു ദിവസം പരമാമധി 10,000 രൂപ മാത്രമാണ് പിന്‍വലിക്കാന്‍ സാധിക്കുന്നത്.ആശുപത്രികളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha


























