നരേന്ദ്രമോദിയുടെ പുതിയ ഇന്ത്യ - പ്രധാനമന്ത്രിയെ അഭിനന്ദിച്ചു രജനികാന്ത്

കള്ളപ്പണം വെളുപ്പിക്കുന്നതിനായി രാജ്യത്ത് 500,100 കറന്‍സിനോട്ടുകളെ അസാധുവാക്കിയ നടപടിയെ അഭിനന്ദിച്ച് രജനീകാന്ത്. ട്വിറ്ററിലൂടെയാണ് രജനീകാന്ത് ഈ നടപടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചത്. ഈ നടപടി മൂലം പുതിയോരു ഇന്ത്യ ഉണ്ടായി എന്നാണ് രജനിയുടെ ട്വീറ്റ്. ഇതിന് പതിനായിരക്കണക്കിന് റീട്വിറ്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ട്വിറ്ററിലൂടെയാണ് രജനീകാന്ത് ഈ നടപടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചത്.
കള്ളപ്പണത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന രജനീകാന്തിന്‍റെ ശിവാജിയിലെ കഥാപാത്രത്തെ ചിലര്‍ റീട്വീറ്റില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. രജനീകാന്തിന് പുറമേ ബോളിവുഡില്‍ നിന്നും അനുഷ്ക ശര്‍മ്മ, രണ്‍വീര്‍ സിംഗ്, റിഷി കപൂര്‍, സുനില്‍ ഷെട്ടി ഇങ്ങനെ വലിയ നിര തന്നെ പുതിയ നീക്കത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
നിലവിലുള്ള 500 രൂപ 1000 രൂപ നോട്ടുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. കള്ളപ്പണം തടയാനും ഭീകരവാദികള്‍ കള്ളനോട്ട് ഉപയോഗിക്കുന്നത് നേരിടാനുമുള്ള ചരിത്രപരമായ നടപടിയാണിതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha


























