ചാക്ക് നിറയെ കത്തിച്ച നോട്ടുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍

500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിന്റെ പ്രതിഫലനങ്ങള്‍ രാജ്യത്ത് കണ്ട് തുടങ്ങി. ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയില്‍ ചാക്ക് നിറയെ കത്തിച്ച നോട്ടുകളെ വഴിയരികെ തള്ളിയ നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബറെയ്‌ലിയിലെ സിബി ഗഞ്ചിലുള്ള പര്‍സ ഖേദ റോഡിലാണ് ചാക്ക് നിറയെ കത്തിച്ച നിലയില്‍ നോട്ടുകളെ കണ്ടെത്തിയത്.
സര്‍ക്കാര്‍ പിന്‍വലിച്ച 500, 1000 നോട്ടുകുടെ വന്‍ശേഖരമാണ് കത്തിച്ച നിലയില്‍ റോഡില്‍ കണ്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നോട്ടുകള്‍ ആദ്യം മുറിച്ചതിന് ശേഷം നശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പോലീസ് സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറി.
നോട്ടുകളുടെ ആധികാരികത ഉറപ്പ് വരുത്തുന്നതിനായി കത്തിയ നോട്ടുകള്‍ പരിശോധിച്ച് വരികയാണെന്ന് ബറെയ്‌ലി സീനിയര്‍ സുപ്രിന്റന്റ് ജോഗീന്ദര്‍ സിങ്ങ് അറിയിച്ചു. കള്ളപ്പണം തടയുന്നതിനായി കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിതമായി 500, 1000 നോട്ടുകള്‍ രാജ്യത്ത് അസാധുവാക്കിയ കാര്യം അറിയിക്കുന്നത്.
https://www.facebook.com/Malayalivartha


























