നോട്ട് ചില്ലറയാക്കാന്‍ ഏജന്റുമാര്‍ രംഗത്ത്; പല സ്ഥലങ്ങളിലും കമ്മിഷനായി 100 രൂപ ഈടാക്കുന്നു

ആയിരം, 500 രൂപ നോട്ടുകള്‍ നൂറു രൂപയുടെ ചില്ലറയാക്കാന്‍ കര്‍ണാടകയില്‍ പലേടത്തും 100 രൂപ വീതം അനധികൃതമായി കമ്മിഷന്‍ കൈപ്പറ്റി. കലബുറഗിയിലും മറ്റും 500 രൂപ ചില്ലറയാക്കാന്‍ നല്‍കിയവര്‍ക്കു കമ്മിഷന്‍ ഏജന്റുമാര്‍ തിരികെ നല്‍കിയത് നാലു നൂറിന്റെ നോട്ടുകള്‍.
500, 1000 രൂപ നോട്ടുകള്‍ നൂറിന്റേതാക്കി നല്‍കാന്‍ ചൊവ്വാഴ്ച രാത്രി മുതല്‍ ഒട്ടേറെ ഏജന്റുമാരാണ് എടിഎമ്മുകള്‍ക്കു മുന്നിലും റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും നിരന്നത്.
https://www.facebook.com/Malayalivartha


























