നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി പാക്കിസ്ഥാന്‍; അഞ്ചിലേറെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പാക്കിസ്ഥാന്‍ തിരികെ അയക്കുന്നു

നയതന്ത്രബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്തി പാക്കിസ്ഥാന്‍. അഞ്ചിലേറെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ നാട്ടിലേക്ക് തിരികെ അയക്കുമെന്ന് പാക് അധികൃതര്‍ അറിയിച്ചു. ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് ഇവരെ തിരികെ അയക്കുന്നത്. ചാരപ്രവര്‍ത്തനം നടത്തിയതായി ആരോപിക്കുന്ന അഞ്ച് ഉദ്യോഗസ്ഥരുടെ പേര് വിവരം പാക്കിസ്ഥാന്‍ പരസ്യപ്പെടുത്തി.
കഴിഞ്ഞ ഒക്ടോബര്‍ 27 ഓടെയാണ് നയതന്ത്രതലത്തിലെ പരസ്പരപോര് ഇന്ത്യയും പാക്കിസ്ഥാനും ആരംഭിച്ചത്. ചാരപ്രവര്‍ത്തനം ആരോപിച്ച് പാക് നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ പിടികൂടി തിരിച്ചയച്ചതോടെ പാക്കിസ്ഥാനും അതേ വഴി സ്വീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























