ടാറ്റാ കണ്‍സള്‍ട്ടണ്‍സി സര്‍വീസസിന്റെ ഇടക്കാല ചെയര്‍മാനായി ഇഷാത് ഹുസൈന്‍ നിയമിതനായി

ടാറ്റാ കണ്‍സള്‍ട്ടണ്‍സി സര്‍വീസസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ ഇടക്കാല ചെയര്‍മാനായി ഇഷാത് ഹുസൈനെ നിയമിച്ചു. ടാറ്റാ സണ്‍സാണ് പുതിയ ചെയര്‍മാനെ നിയമിച്ചത്. നിലവിലെ െചയര്‍മാന്‍ സൈറസ് മിസ്ത്രി ബോര്‍ഡ് അംഗമായി തുടരും. ബോര്‍ഡില്‍ ഭൂരിപക്ഷമുള്ള ടാറ്റാ സണ്‍സ് പ്രത്യേക് അധികാരം ഉപയോഗിച്ചാണ് ഇടക്കാല ചെയര്‍മാനെ നിയമിച്ചത്.
കമ്പനിയുടെ നിലവിലെ ബോര്‍ഡംഗമാണ് 65കാരനായ ഇഷാത് ഹുസൈന്‍. ടാറ്റാ മോട്ടോഴ്‌സിലെയും ടാറ്റാ കെമിക്കല്‍സിലെയും ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും സൈറസ് മിസ്ത്രിയെ പുറത്താക്കിയേക്കുമെന്നും സൂചനകളുണ്ട്.
https://www.facebook.com/Malayalivartha


























