വിമാന ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ പണം ലഭിക്കില്ല, കള്ളപ്പണം വെളുപ്പിക്കാന്‍ ആളുകള്‍ വിമാന ടിക്കറ്റുകള്‍ ബുക്കു ചെയ്യുകയും പിന്നീട് റദ്ദാക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി

കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിച്ച് വാങ്ങുന്ന വിമാന ടിക്കറ്റുകള്‍ റദ്ദാക്കിയാലും പണം മടക്കി നല്‍കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കൈയിലുള്ള 1000, 500 രൂപാ നോട്ടുകള്‍ ചെലവാക്കാനും കള്ളപ്പണം വെളുപ്പിക്കാനും ആളുകള്‍ വിമാന ടിക്കറ്റുകള്‍ ബുക്കു ചെയ്യുകയും പിന്നീട് റദ്ദാക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഈ തീരുമാനം.
പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിച്ച് വാങ്ങുന്ന വിമാന ടിക്കറ്റുകള്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്നും ഒരു കാരണവശാലും ഈ പണം തിരികെ നല്‍കില്ലെന്നുമാണ് പ്രഖ്യാപനം. സ്‌പൈസ്‌ജെറ്റ് ഉള്‍പ്പെടെയുള്ള കമ്ബനികള്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിച്ച ഉത്തരവനുസരിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഎ) ഇതുസംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha


























