ബിഹാറില്‍ മാധ്യമപ്രവര്‍ത്തകന്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ബിഹാറിലെ റോഹ്താസ് ജില്ലയില്‍ മാധ്യമപ്രവര്‍ത്തകന്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഹിന്ദി ദിനപത്രമായ ഡെയ്‌നിക് ഭാസ്‌കറിന്റെ ലേഖകന്‍ ധര്‍മേന്ദര്‍ സിംഗാണ് റോഹ്താസിലെ ഒരു ചായക്കടയ്ക്ക് പുറത്തുവച്ച് കൊല്ലപ്പെട്ടത്. അക്രമികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മേയില്‍ ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്റെ ലേഖകന്‍ രാജ്ഡിയോ രഞ്ജനും അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha


























