നോട്ട് വിതരണം പൂര്‍ണമാകാന്‍ കൂടുതല്‍ സമയമെടുക്കും: അരുണ്‍ ജെയ്റ്റ്‌ലി

രാജ്യത്ത് നോട്ട് വിതരണം പൂര്‍ണമാകാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് സൂചിപ്പിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ജെയ്റ്റ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. നോട്ട് മാറ്റം വളരെ വലിയ പ്രക്രിയയാണെന്നു പറഞ്ഞ അദ്ദേഹം രണ്ടര ദിവസം കൊണ്ട് എസ് ബിഐയില്‍ മാത്രം നടന്നത് രണ്ടു കോടിയിലധികം ഇടപാടുകളാണെന്നും പറഞ്ഞു.
ബുദ്ധിമുട്ടുകള്‍ പ്രതീക്ഷിച്ചിരുന്നുവെന്നു പറഞ്ഞ ജെയ്റ്റ്‌ലി ജനങ്ങള്‍ പ്രയാസം സഹിച്ചും സഹകരിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. നോട്ട് മാറ്റുന്നതിനു ഡിസംബര്‍ 30 വരെ സമയമുണ്ടെന്നു ഓര്‍മ്മിപ്പിച്ച ജെയ്റ്റ്‌ലി ജനങ്ങള്‍ തിരക്കു കൂട്ടരുതെന്നും അഭ്യര്‍ഥിച്ചു.
കോണ്‍ഗ്രസ് ഉത്തരവാദിത്തമില്ലാതെ വിമര്‍ശിക്കുകയാണെന്നും സമ്പദ്ഘടന ശുദ്ധീകരിക്കുന്നതിനോട് ചിലര്‍ക്ക് എതിര്‍പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























