2000 രൂപയുടെ വ്യാജന്‍ ഇറങ്ങി? ആളെ പറ്റിക്കാന്‍ 2000 രൂപയുടെ ഫോട്ടോ കോപ്പി പ്രചരിക്കുന്നു, മുന്നറിയിപ്പുമായി അധികൃതര്‍

2000 രൂപയുടെ പുതിയ നോട്ട് ഇറക്കിയതിനു പിന്നാലെ അതിന്റെ വ്യാജന്‍ ഇറങ്ങി. കര്‍ണാടകയിലാണ് സംഭവം. പഴയ നോട്ടു മാറാന്‍ നെട്ടോട്ടമോടുന്നവരെ കബളിപ്പിക്കാന്‍ 2000 രൂപ നോട്ടിന്റെ കളര്‍ കോപ്പിയാണു പ്രചരിക്കുന്നത്. ഫോട്ടോകോപ്പിയൂടെ രൂപത്തില്‍ പ്രചരിക്കുന്ന നോട്ടുകള്‍ പെട്ടെന്നു തിരിച്ചറിയാന്‍ കഴിയുമെന്നും ഇത്തരം തട്ടിപ്പില്‍ ആരും പെട്ടുപോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ചിക്കമംഗളൂര്‍ പൊലീസ് ഇതു സംബന്ധിച്ച് ഒരു കേസും റജിസ്റ്റര്‍ ചെയ്തു.
ചിക്കമംഗളൂര്‍ അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ മാര്‍ക്കറ്റ് കമ്മിറ്റിയിലാണ് കളര്‍ ഫോട്ടോകോപ്പി നോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്. നോട്ടുമായി ജനം പരിചയപ്പെട്ടിട്ടില്ലാത്തതിനാല്‍ ഫോട്ടോകോപ്പി കണ്ടാലും യഥാര്‍ഥമാണെന്നു വിശ്വസിക്കുന്നതാണു തട്ടിപ്പുകാര്‍ക്കു സഹായകമായത്.
വ്യാജനോട്ടിന്റെ ഉറവിടത്തെക്കുറിച്ചു ചിക്കമംഗളൂര്‍ അശോക് നഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























