പിന്‍വലിച്ച നോട്ടുകള്‍ ദൈവങ്ങള്‍ക്കും വേണ്ട; പഴയ നോട്ടുകള്‍ കാണിയ്ക്കയിടരുതെന്ന് ബോര്‍ഡ്

അസാധുവാക്കിയ നോട്ടുകള്‍ മാറിയെടുക്കാന്‍ ജനം പരക്കംപാച്ചിലിലാണ്. അതിനിടയില്‍ പഴയ നോട്ടുകള്‍ കാണിക്കയിടാമെന്നു കരുതിയെങ്കില്‍ തെറ്റി. ഇപ്പോള്‍ ദൈവങ്ങള്‍ക്കും പിന്‍വലിച്ച നോട്ടുകള്‍ വേണ്ടാതായി.
മിക്ക സ്ഥലങ്ങളിലും പഴയ 500, 1000 നോട്ടുകള്‍ സ്വീകരിക്കില്ലെന്ന ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. സമാനമായ ബോര്‍ഡുകള്‍ ആരാധനാലയങ്ങളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
അസാധുവാക്കിയ നോട്ടുകള്‍ കാണിക്കയിടരുതെന്ന് ചില ക്ഷേത്രങ്ങളില്‍ ബോര്‍ഡ് സ്ഥാപിച്ചു. കാണ്‍പൂരിലെ ഒരു ക്ഷേത്രത്തിലാണ് ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ക്ഷേത്ര അധികാരികളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ബോര്‍ഡ് സ്ഥാപിച്ചതെന്ന് ക്ഷേത്ര പൂജാരി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും പൂജാരി പറഞ്ഞു.
എന്നാല്‍ തമിഴ്‌നാട്ടിലെ പ്രശസ്തമായ തിരുമല ക്ഷേത്രത്തില്‍ അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കുന്നുണ്ട്. കാണിക്കയായി തീര്‍ത്ഥാടകര്‍ ആഗ്രഹിക്കുന്ന നോട്ടുകള്‍ നല്‍കാം. അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് പ്രത്യേക നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ലെന്നും ക്ഷേത്രം ഭാരവാഹികള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























