നോട്ട് നിരോധനം മൂലം ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി പുതിയ 500 രൂപ റിസര്‍വ് ബാങ്കിലെത്തി

നോട്ട് നിരോധനം മൂലം ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി അച്ചടിച്ചു കഴിഞ്ഞ അഞ്ച് മില്യണ്‍ പുതിയ 500 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്കിലെത്തി. ശനിയാഴ്ചയാണ് നാസികിലെ സെക്യൂരിറ്റി പ്രസ് പണം റിസര്‍വ് ബാങ്കിന് കൈമാറിയത്.
നേരത്തെ 500 രൂപയുടെ പുതിയ അഞ്ച് മില്യണ്‍ നോട്ടുകള്‍ സെക്യൂരിറ്റി പ്രസ് റിസര്‍വ് ബാങ്കിന് കൈമാറിയിരുന്നു. ഇതോടുകൂടി 10 മില്യണ്‍ 500 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്കിലെത്തിയിട്ടുണ്ട്. റിസര്‍വ് ബാങ്കില്‍ നിന്ന് മറ്റു ബാങ്കുകളിലേക്ക് ഇവ വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോട്ടു ക്ഷാമത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്.
നാസിക്കിലെ സെക്യരിറ്റി പ്രസില്‍ 20, 50, 100 രൂപയുടെ നോട്ടുകള്‍ കൂടുതലായി പ്രിന്റ് ചെയ്യാന്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ചയാണ് നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇതുമൂലം രാജ്യത്ത് നോട്ടുകളുടെ ക്ഷാമം വന്‍തോതില്‍ അനുഭവപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha


























