സെല്‍ഫി എടുക്കുന്നതിനിടെ ബിടെക് വിദ്യാര്‍ത്ഥികള്‍ കനാലില്‍ വീണ് മുങ്ങി മരിച്ചു

തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ സെല്‍ഫി എടുക്കുന്നതിനിടയില്‍ രണ്ട് ബിടെക് വിദ്യാര്‍ത്ഥികള്‍ കനാലില്‍ വീണ് മുങ്ങി മരിച്ചു. പരമേശ്വര്‍ റെഡ്ഡി(21), നാഗാര്‍ജുന (20) എന്നിവര്‍ക്കാണ് സെല്‍ഫി ക്ലിക്കിനിടെ ജീവന്‍ നഷ്ടമായത്.
പ്രദേശത്തെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണിവര്‍. നാലുപേരാണ് നാഗാര്‍ജുന സാഗര്‍ കനാല്‍ കാണാനെത്തിയത്. ഇവരില്‍ രണ്ടുപേര്‍ കനാല്‍ കരയില്‍ നിന്നും സെല്‍ഫിയെടുക്കുമ്പോള്‍ വീണു പോവുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
https://www.facebook.com/Malayalivartha


























