കോക്പിറ്റില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

കോക്പിറ്റില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. കൊല്‍ക്കത്ത-ഡല്‍ഹി ബോയിങ് 787 ഡ്രീംലൈനര്‍ വിമാനമാണ് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. കോക്പിറ്റിലെ ഇലക്ട്രിക് ഉപകരണങ്ങളില്‍ നിന്നാണ് പുക ഉയര്‍ന്നത്.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് വിമാനം നിലത്തിറക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. ചെറിയ തോതില്‍ ഉയര്‍ന്ന പുക കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ചില്ല. യാത്രക്കാര്‍ സുരക്ഷിതരാണെന്നും ടെര്‍മിനലിലേക്ക് മാറ്റിയെന്നും വിവരം ലഭിച്ചിട്ടുണ്ട്. റണ്‍വേയിലെ ഒഴിഞ്ഞ മേഖലയിലേക്ക് വിമാനം മാറ്റി പാര്‍ക്ക് ചെയ്തു.
ക്യാബിന്‍ എയര്‍ കംപ്രസറിനാണ് തകരാര്‍ സംഭവിച്ചതെന്ന് വിമാനാധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























