ആറു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം: ഇസ്രയേല്‍ പ്രസിഡന്റ് മുംബൈയിലെത്തി

ആറു ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രസിഡന്റ് റുവല്‍ റിവ്‌ളിന്‍ ഇന്ത്യയിലെത്തി. ഇന്നു പുലര്‍ച്ചെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ ഇസ്രേലി വ്യവസായികളുടെ വന്‍ സംഘം അനുഗമിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഇന്ത്യ- ഇസ്രയേല്‍ സംയുക്ത പദ്ധതികളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടത്തും. ചണ്ഡിഗഡില്‍ നടക്കുന്ന 'അഗ്രോ-ടെക്' കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന റിവ്‌ളിന്‍ രാഷ്ര്ടപതി പ്രണബ് മുഖര്‍ജിയുമായും കൂടിക്കാഴ്ച നടത്തും. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന അദ്ദേഹം ഇന്ത്യയിലെ ജൂതസമൂഹപ്രതിനിധികളുമായും ചര്‍ച്ചനടത്തും.
https://www.facebook.com/Malayalivartha


























