പണക്കാരന് ഉറങ്ങാന്‍ ഉറക്കഗുളിക വേണമെന്നായി: മോദി

ന്യൂഡല്‍ഹി: കള്ളപ്പണക്കാര്‍ക്ക് ഇപ്പോള്‍ ഉറക്കമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ടവന്‍ ഈ രാജ്യത്ത് സുഖമായി ഉറങ്ങുമ്ബോള്‍ പണക്കാരന്‍ ഉറങ്ങാന്‍ ഉറക്ക ഗുളികകള്‍ കഴിക്കേണ്ടിവരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യു.പി നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി നടത്തുന്ന പരിവര്‍ത്തന്‍ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. രാജ്യത്തെ ജനങ്ങളുടെ പിന്തുണ ഈ യാത്രയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
500, 1000 രൂപ പിന്‍വലിച്ചതിന് ശേഷം മോദിക്ക് പിന്തുണയും വിമര്‍ശവും ഒരുപോലെ ഉയരുമ്ബോഴാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.
നോട്ട് പ്രതിസന്ധിയില്‍ രാജ്യത്തെ പാവപ്പെട്ടവരാണ് കൂടുതല്‍ വലയുന്നതെന്നും പ്രശ്നങ്ങള്‍ വര്‍ദ്ധിച്ച് വരുകയാണെന്ന കോണ്‍ഗ്രസിന്റെ വിമര്‍ശത്തിന് പാവപ്പെട്ടവനെക്കുറിച്ച് തനിക്കറിയാം എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
പാവപ്പെട്ടവന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. കള്ളപ്പണക്കാരെ പിടിക്കുന്നതിനാണ് നോട്ട് പിന്‍വലിച്ചത്. താന്‍ വലിയ കഷ്ടപ്പാടുകള്‍ അഭിമുഖീകരിച്ചാണ് മുന്നോട്ട് വന്നതെന്നും ഈ യുദ്ധം പാവപ്പെട്ടവനുവേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്തെ എ ടി എമ്മുകളില്‍ നിന്നും പണമെടുക്കുവാന്‍ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണം എടുക്കുന്നതിനായി ബാങ്കുകളിലും എ ടി എമ്മിന്റെ മുന്നിലും പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് പതിവാകുകയാണ്.
https://www.facebook.com/Malayalivartha


























