സിബിഎസ്ഇ സ്‌കൂളുകളില്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പു മന്ത്രി

സിബിഎസ്ഇ സ്‌കൂളുകളില്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കര്‍. രാജസ്ഥാനില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സിബിഎസ്ഇ സ്‌കൂളുകളില്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത അക്കാഡമിക് വര്‍ഷം മുതലാകും ഇത് പ്രാബല്യത്തില്‍ വരിക. അഞ്ചാം ക്ലാസ്, എട്ടാം ക്ലാസ് പരീക്ഷകളും പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാം. ജാവദേക്കര്‍ വ്യക്തമാക്കി. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പ്രത്യേകിച്ച് സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം വര്‍ധിപ്പിക്കുന്നതിനുവേണ്ടിയാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനിലെ കോട്ടയില്‍ എന്‍ട്രന്‍സ് പരിശീലനത്തിനായി വരുന്ന കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ നോട്ടുകള്‍ ലഭ്യമാക്കുന്നതിനായി വെബ്‌സൈറ്റ് ആരംഭിക്കുമെന്നും ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























