വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂകമ്പം, ആളപായമില്ല

രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5.0 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
ചൊവ്വാഴ്ച രാവിലെ 7.40 ഓടെയായിരുന്നു ഭൂകമ്പം. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന അസമിലെ കരീംഗഞ്ച് ജില്ലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മേഘാലയ, മിസോറാം, ത്രിപുര, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ തുടങ്ങിയവ ഭൂകമ്പ സാധ്യത മേഖലയില്‍ സ്ഥിതിചെയ്യുന്നവയാണ്.
https://www.facebook.com/Malayalivartha


























