രഹസ്യ ബന്ധം പാരയായി... സാക്കിര്‍ നായിക്കിന്റെ സംഘടനയെ അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ചു; നിരോധനം ഭീകരവിരുദ്ധ നിയമപ്രകാരം

മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ മുംബൈ ആസ്ഥാനമായ സന്നദ്ധസംഘടന ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനെ (ഐആര്‍എഫ്) കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഇന്നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. ഭീകരവിരുദ്ധ നിയമപ്രകാരമാണ് നിരോധനം.
ഭീകരത പ്രചരിപ്പിക്കുന്നു എന്നാരോപിക്കപ്പെടുന്ന രാജ്യാന്തര ചാനലായ പീസ് ടിവിയുമായി സംശയാസ്പദമായ ബന്ധം മുംബെയിലെ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന് (ഐആര്‍എഫ്) ഉണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണു നിരോധനമെന്നാണു സൂചന.
സംഘടനയുടെ ചെയര്‍മാനാണ് സാക്കിര്‍ നായിക്ക്. ഇതിനു പുറമേ നായിക്കിന്റെ രണ്ടു വിദ്യാഭ്യാസ ട്രസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടി നിരീക്ഷണത്തിലാണ്. ധാക്ക ഭീകരാക്രമണങ്ങള്‍ക്കു പ്രചോദനമായെന്ന ആരോപണം മൂലം സാക്കിര്‍ നായിക് വിദേശത്താണ്.
https://www.facebook.com/Malayalivartha


























