ക്യൂ നിന്നവര്‍ക്ക് ബോണസ്... പെട്രോളിന് 1 രൂപ 46 പൈസയും ഡീസലിന് 1 രൂപ 53 പൈസയും വില കുറച്ചു

രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോള്‍ ലീറ്ററിന് ഒരു രൂപ 46 പൈസയും ഡീസല്‍ ലീറ്ററിന് ഒരു രൂപ 53 പൈസയുമാണ് കുറച്ചത്. പുതുക്കിയ നിരക്കുകള്‍ ഇന്നു അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. രണ്ടു മാസത്തിനുള്ളില്‍ പെട്രോളിന് ആറു തവണയും ഡീസലിന് ഒറ്റ മാസത്തിനുള്ളില്‍ മൂന്നു തവണയുമാണ് വില വര്‍ധിപ്പിച്ചിരുന്നത്.
സെപ്റ്റംബര്‍ ഒന്നുമുതല്‍ ആറു തവണത്തെ വര്‍ധനകൊണ്ട് പെട്രോള്‍ വിലയില്‍ 7.53 രൂപയാണ് കൂടിയത്. ഡീസലിനു 3.90 രൂപയും. ഇതിനു ശേഷം ആദ്യമായാണ് ഇന്ധനവില കുറയ്ക്കുന്നത്. രാജ്യാന്തര ഇന്ധനവിലയും രൂപ ഡോളര്‍ കൈമാറ്റനിരക്കും കണക്കിലെടുത്താണ് വില പുതുക്കിയത്.
https://www.facebook.com/Malayalivartha


























